< Back
Saudi Arabia

Saudi Arabia
ഗൾഫിലെ ഇറാന്റെ ആക്രമണം; അറബ്, ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് റിയാദിൽ
|18 March 2026 9:28 AM IST
സൗദി വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് നിലപാട് വിശദീകരിക്കും
റിയാദ്: ഇറാന്റെ ആക്രമണം കടുത്തതോടെ വിഷയം ചർച്ച ചെയ്യാൻ ഇന്ന് റിയാദിൽ അറബ്, ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരും. ഇന്ത്യൻ സമയം രാത്രി 12.15 നാണ് യോഗം. യുദ്ധം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഇത്തരത്തിൽ യോഗം ചേരുന്നത്. മേഖലയിലെ ഇറാന്റെ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇന്ന് അറിയാനാകും. സൗദി വിദേശകാര്യ മന്ത്രി പരസ്യമായി നിലപാട് വ്യക്തമാക്കാനും സാധ്യതയുണ്ട്.
അതേസമയം ഇന്ന് പുലർച്ചെ റിയാദിലെ അൽ ഖർജ് സൈനിക താവളത്തിലേക്ക് മിസൈൽ ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. രണ്ട് ദിവസങ്ങളിലായി 80 ലധികം ഡ്രോണുകളാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ എത്തിയത്.