< Back
Saudi Arabia
ഇരു ഹറമുകളിലെ ഇഅ്തികാഫ്: റമദാൻ അവസാന പത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
Saudi Arabia

ഇരു ഹറമുകളിലെ ഇഅ്തികാഫ്: റമദാൻ അവസാന പത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Web Desk
|
20 Feb 2026 5:29 PM IST

ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം

മക്ക: റമദാനിലെ അവസാന പത്ത് പുണ്യദിനങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചു. രാവിലെ 11 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇഅ്തികാഫിനായി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://eservices.alharamain.gov.sa/ips/itikafRequests/create) ലോഗിൻ ചെയ്ത് പുതിയ അക്കൗണ്ട് രൂപീകരിക്കുകയോ, സ്വദേശികളും താമസക്കാരുമാണെങ്കിൽ നഫാദ് പ്ലാറ്റ്ഫോം വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകർ നിബന്ധനകൾ അംഗീകരിക്കുകയും ആവശ്യമായ വിവരങ്ങൾ പൂർത്തിയാക്കുകയും വേണം. മക്കയിലോ മദീനയിലോ തങ്ങൾക്ക് താല്പര്യമുള്ള സ്ഥലം തിരഞ്ഞെടുക്കാൻ അപേക്ഷകർക്ക് അവസരമുണ്ടാകും. സ്ഥലപരിമിതി കണക്കിലെടുത്ത് അപേക്ഷകൾ പരിശോധിച്ച് ശേഷിക്കനുസരിച്ചായിരിക്കും അനുമതി നൽകുക.

Related Tags :
Similar Posts