< Back
Saudi Arabia
സൗദിയിലെ ജിസാനിൽ ഇത് ചെമ്മീൻ ചാകരക്കാലം
Saudi Arabia

സൗദിയിലെ ജിസാനിൽ ഇത് ചെമ്മീൻ ചാകരക്കാലം

Web Desk
|
1 Sept 2024 10:11 PM IST

സെപ്റ്റംബർ ഒന്നു മുതൽ ഏഴ് മാസം നീണ്ടുനിൽക്കുന്നതാണ് ചെമ്മീൻ സീസൺ

ജിദ്ദ: സൗദിയിലെ ജിസാനിൽ ഇനി ചെമ്മീൻ ചാകരക്കാലമാണ്. ഉൽപന്നത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാണ് ചെമ്മീൻ മത്സ്യബന്ധനത്തിന് പ്രത്യേക സീസൺ ഏർപ്പെടുത്തിയത്. ഏഴു മാസം നീണ്ടുനിൽക്കുന്നതാണ് ചെമ്മീൻ സീസൺ. കഴിഞ്ഞ മാസങ്ങളിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെമ്മീൻ വളരുന്ന കേന്ദ്രങ്ങളിൽ പ്രജനനത്തിന് അവസരമൊരുക്കാനാണ് ഇത്തരം നടപടികൾ.

സെപ്റ്റംബർ ഒന്നു മുതൽ ഏഴ് മാസം നീണ്ടുനിൽക്കുന്നതാണ് ചെമ്മീൻ സീസൺ. ചെറുതും വലുതുമായ 120 മത്സ്യബന്ധന ബോട്ടുകൾക്കാണ് മന്ത്രാലയം ഇത്തവണ അനുമതി നൽകിയിട്ടുള്ളത്. ചെമ്മീൻ മത്സ്യബന്ധന പെർമിറ്റ് നൽകുന്നതിന് ഇലക്ട്രോണിക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള മുഴുവൻ പിന്തുണയും നൽകുമെന്ന് പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം അറിയിച്ചു.

കടൽ സസ്യ സാന്നിധ്യം മൂലം ഉൾക്കടലിൽ ചെമ്മീൻ സമൃദ്ധമാണെന്നും ഈ സീസണിൽ വില വൻതോതിൽ കുറയുമെന്നുമാണ് പ്രാദേശിക കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്. ചാകരക്കാലം ആരംഭിക്കുന്നതോടെ, ചെമ്മീൻ പ്രേമികളും മത്സ്യത്തൊഴിലാളികളും ആഘോഷമാക്കാൻ കാത്തിരിക്കുകയാണ്.

Similar Posts