< Back
Saudi Arabia
സൗദിയിൽ നിന്നും ഇന്ത്യയിലേക്ക്  യാത്ര ചെയ്യുന്നവർക്ക് ഓഫർ പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്
Saudi Arabia

സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഓഫർ പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്

Web Desk
|
3 Sept 2023 11:31 PM IST

കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവീസുള്ളത്.

സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വൻ ഓഫർ പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവീസുള്ളത്. 169 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. ജിദ്ദ, ഹായിൽ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് 349 റിയാലും, ഖസീം,ദമ്മാം, മദീന എന്നിവിടങ്ങളിൽ നിന്ന് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്.

കൊച്ചിക്ക് പുറമെ ഇന്ത്യയിൽ മുംബൈ, ദൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങിലേക്ക് ജസീറ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിൽനിന്ന് മുംബൈയിലേക്ക് 199 റിയാലും ബംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക്. എന്നാൽ റിയാദിൽനിന്ന് ചെന്നൈയിലേക്ക് 299, ഹൈദരാബാദിലേക്ക് 229, മുംബൈ, ദൽഹി എന്നിവിടങ്ങളിലേക്ക് 169, ബംഗളൂരു 299 എന്നിങ്ങിനെയാണ് ഈടാക്കുന്നത്. കൂടാതെ ദമാമിൽ നിന്നു ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും 299 റിയാലാണ്. അൽ ഖസീം, ഹായിൽ, മദീന എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ വിവാനത്താവളങ്ങളിലേക്കും ടിക്കറ്റിന് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവീസുള്ളത്.

Similar Posts