< Back
Saudi Arabia
JBC Mega Open Badminton Tournament on 29th and 30th November
Saudi Arabia

ജെ.ബി.സി മെഗാ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെൻറ് നവംബർ അവസാനത്തിൽ

Web Desk
|
13 Nov 2024 7:00 PM IST

ഫനാതീറിലെ അൽ നാദി സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരങ്ങൾ

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളികൾ നേതൃത്വം നൽകുന്ന ജുബൈൽ ബാഡ്മിന്റൺ ക്ലബ് നവംബർ 29, 30 തീയതികളിൽ മെഗാ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫനാതീറിലെ അൽ നാദി സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരങ്ങൾ നടക്കുക.

പ്രീമിയർ, ചാമ്പ്യൻഷിപ്, മാസ്റ്റേഴ്‌സ്, വനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സൗദിയിലെ വിവിധ ക്ലബ്ബുകളിലെ 400 ഓളം കളിക്കാർ മാറ്റുരക്കും. നവംബർ 30ന് വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.

ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ കായിക ബിസിനസ് രംഗത്തുള്ളവർ പങ്കെടുക്കും. 14 വർഷമായി ജുബൈലിലെ സ്‌പോർട്‌സ് രംഗത്ത് പ്രവർത്തിക്കുന്ന നൂറിൽപരം അംഗങ്ങളുള്ള ജുബൈൽ ബാഡ്മിന്റൺ ക്ലബ് പരിശീലകരായ വിനുജോണിയുടെയും ജോബിൻജോണിയുടെയും നേതൃത്വത്തിൽ നൂറിൽ പരം കുട്ടികൾക്ക് വിദഗ്ധ പരിശീലനവും നൽകുന്നുണ്ട്.

സംഘാടക സമിതി ചെയർമാൻ തിലകൻ, ഷിബു ശിവദാസൻ, അജ്മൽ താഹ, ഷിജു, മനോജ്, ഷാജി, ഷബീർ, അനുഫ്, റഹ്‌മത്ത്, വേണു, ഷാജി കോലാണ്ടി എന്നിവർ ടൂർണമെന്റ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Similar Posts