< Back
Saudi Arabia
ജിദ്ദ വിമാനത്താവളത്തിൽ ക്രോസ് റൺവേ ടേക്ക്ഓഫ് പ്രവർത്തനങ്ങൾക്ക് അനുമതി
Saudi Arabia

ജിദ്ദ വിമാനത്താവളത്തിൽ ക്രോസ് റൺവേ ടേക്ക്ഓഫ് പ്രവർത്തനങ്ങൾക്ക് അനുമതി

Web Desk
|
16 Jan 2026 1:32 PM IST

അനുമതി നേടുന്ന സൗദിയിലെ ആദ്യത്തെ വിമാനത്താവളം

ജിദ്ദ: ജിദ്ദയിലെ ‌കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ക്രോസ് റൺവേ ടേക്ക്ഓഫ് പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്താവളത്തിന്റെ മൂന്ന് റൺവേകളിലും ക്രോസ് ടേക്ക്ഓഫ് പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതോടെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സൗദിയിലെ ആദ്യ വിമാനത്താവളമായി ജിദ്ദ എയർപോർട്ട് മാറി.

ദേശീയ അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് പുതിയ സംവിധാനത്തിന് അനുമതി നൽകിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പാണിത്. പുതിയ സംവിധാനം റൺവേയിൽ വിമാനങ്ങളുടെ സഞ്ചാര സമയം കുറയ്ക്കുകയും തിരക്കേറിയ സമയങ്ങളിൽ വിമാനങ്ങളുടെ നീക്കം കൂടുതൽ സുഗമമാക്കുകയും ചെയ്യും. ഇതുവഴി ഇന്ധന ഉപഭോ​ഗം കുറക്കാനും സാധിക്കും.

Similar Posts