< Back
Saudi Arabia
എയർപോർട്ട് വ്യൂ ആപ്പ് പുറത്തിറക്കി ജിദ്ദ വിമാനത്താവളം
Saudi Arabia

'എയർപോർട്ട് വ്യൂ' ആപ്പ് പുറത്തിറക്കി ജിദ്ദ വിമാനത്താവളം

Web Desk
|
8 Jan 2026 2:01 PM IST

വിമാനത്താവളത്തിലെ സേവനങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനാണ് സംവിധാനം

ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സേവനങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ജിദ്ദ എയർപോർട്ട് കമ്പനി 'എയർപോർട്ട് വ്യൂ' ആപ്ലിക്കേഷൻ പുറത്തിറക്കി. വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാർക്കും ആപ്ലിക്കേഷൻ ലഭ്യമാക്കും. വിമാനങ്ങളുടെ സഞ്ചാരം, പെർഫോമൻസ് ഇൻഡിക്കേറ്ററുകൾ, ഇൻസ്റ്റന്റ് അലേർട്ടുകൾ എന്നിവ ആപ്പിലൂടെ തത്സമയം നിരീക്ഷിക്കാൻ സാധിക്കും. വിവരങ്ങൾ കൃത്യമായും വേഗത്തിലും ലഭ്യമാകുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ജീവനക്കാർക്ക് കഴിയും. ദൈനംദിന പ്രവർത്തന ഡാറ്റ, വിമാനങ്ങളുടെ നിലവിലെ സ്ഥിതി, ഇന്ററാക്ടീവ് ഡാഷ്‌ബോർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന ഈ ആപ്പ് വിമാനത്താവളത്തിനുള്ളിലെ വിവിധ വിഭാ​ഗങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തും.

Similar Posts