< Back
Saudi Arabia

Saudi Arabia
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനബാഹുല്യം കൊണ്ട് ശ്രദ്ദേയമായി
|24 April 2022 10:00 PM IST
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ എന്നിവർ മുഖ്യാതിഥികളായിരുന്നു
സൗദിയിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ സാബിർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം നടന്ന കെ.എം.സി.സി ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായിരുന്നു.
ജിദ്ദയിലെ കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്ന ആയിരത്തിലധികം വരുന്ന ഭാരവാഹികളും മുൻനിര പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ഇന്ത്യൻ പിൽഗ്രിംസ് വെൽഫയർ ഫോറം പ്രസിഡണ്ട് അയ്യൂബ് ഖാൻ, കെ.എം.സി.സി ദേശീയ ട്രഷർ കുഞ്ഞിമോൻ കാക്കിയ എന്നിവർക്ക് പുറമെ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിവിധ സംഘടന പ്രതിനിധികളും മാധ്യമ പ്രവർത്തകരും പൗരപ്രമുഖരും പങ്കാളികളായി. അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, ഇസ്ഹാഖ് പൂണ്ടോളി തുടങ്ങിയവർ സംസാരിച്ചു.