< Back
Saudi Arabia
60 ദിവസത്തിനുള്ളില്‍ ജിദ്ദ സീസണ്‍   സന്ദര്‍ശിച്ചത് 60 ലക്ഷമാളുകള്‍
Saudi Arabia

60 ദിവസത്തിനുള്ളില്‍ ജിദ്ദ സീസണ്‍ സന്ദര്‍ശിച്ചത് 60 ലക്ഷമാളുകള്‍

Web Desk
|
3 July 2022 8:25 AM IST

ശനിയാഴ്ചയോടെ 60 ദിവസം പിന്നിടുന്ന ജിദ്ദ സീസണ്‍ 2022ല്‍ ഇതുവരെയെത്തിയത് 60 ലക്ഷം സന്ദര്‍ശകര്‍. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളൊരുക്കിയ സീസണില്‍ സൗദിക്കകത്തും പുറത്തുനിന്നുമുള്ള വിവിധ രാജ്യക്കാരും സന്ദര്‍ശകരായെത്തുന്നുണ്ട്.

മെയ് ആദ്യത്തോടെയാണ് ജിദ്ദ സീസണ്‍ തുടങ്ങിയത്. സന്ദര്‍ശകര്‍ക്കായി നിരവധി അന്താരാഷ്ട്ര ഇവന്റുകളും ആഘോഷാവസരങ്ങളുമാണ് ജിദ്ദ സീസണ്‍ സമ്മാനിക്കുന്നത്.

ഇത്രയും സന്ദര്‍ശകര്‍ എത്തിയതോടെ സാമ്പത്തിക മേഖലയ്ക്കും വലിയ ഉണര്‍വാണുണ്ടായത്. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയിലും ഇത് പ്രതിഫലിച്ചു. ഈ സീസണില്‍ സ്വകാര്യ മേഖലയ്ക്ക് നിരവധി അവസരങ്ങളും പങ്കാളിത്തങ്ങളും സൃഷ്ടിക്കാനും സംഘാടകര്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ ഇവന്റ് സോണുകളില്‍ സൗദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വിപുലമായ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ഈ സീസണ്‍ ശ്രമിച്ചിട്ടുണ്ട്.

Similar Posts