< Back
Saudi Arabia
Jeddah Tirurangadi Mandalam KMCC  night camp
Saudi Arabia

ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
30 July 2025 5:55 PM IST

ചിരാത്-2025 എന്ന തലക്കെട്ടിലായിരുന്നു പരിപാടി

ജിദ്ദ: സംഘടനയെ സജ്ജമാക്കാം, തിരഞ്ഞെടുപ്പിനൊരുങ്ങാം എന്ന പ്രമേയത്തിൽ ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ചിരാത്-2025 എന്ന തലക്കെട്ടിലായിരുന്നു പരിപാടി. ക്യാമ്പ് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു.

വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും അതിൽ പ്രവാസികളുടെ വിഷയങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്യുന്ന സംഘടന പാർലമെന്റ്, ഗെയിമുകൾ, മെഹ്ഫിൽ തുടങ്ങിയ വിവിധ സെക്ഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.

മലപ്പുറം ജില്ലാ കെഎംസിസിയുടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ത്രൈമാസ കാമ്പയിന്റെ പ്രമേയ പ്രഭാഷണം മലപ്പുറം ജില്ലാ കെഎംസിസി ഉപാധ്യക്ഷൻ നൗഫൽ ഉള്ളാടൻ നിർവഹിച്ചു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു.

സൗദി കെഎംസിസി സെക്രട്ടറി നാസർ വെളിയംകോട്, ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, മാധ്യമ പ്രവർത്തകൻ അഷ്ഫാഖ് കൊടിഞ്ഞി, റഫീഖ് കൂളത്ത്, റഫീഖ് പന്താരങ്ങാടി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് പൊറ്റയിൽ നന്ദിയും പറഞ്ഞു.

റാഫി തെന്നല, സക്കറിയ കൊടിഞ്ഞി, അഷ്റഫ് പരപ്പനങ്ങാടി, മുജീബ് സി.വി, പി.എം ബാവ, ഗഫൂർ പൂങ്ങാടൻ, മുനീർ പോക്കാട്ട്, മുസ്തഫ കെ.കെ, മുഹമ്മദാലി പരപ്പനങ്ങാടി, മുനീർ തലാപ്പിൽ, മുഹമ്മദലി കുന്നുമ്മൽ, ജാബിർ എടരിക്കോട് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

Similar Posts