< Back
Saudi Arabia
സാംസ്‌കാരികപ്പെരുമയുമായി ജീസാൻ ഫെസ്റ്റിവലിന് തുടക്കമായി
Saudi Arabia

സാംസ്‌കാരികപ്പെരുമയുമായി ജീസാൻ ഫെസ്റ്റിവലിന് തുടക്കമായി

Web Desk
|
26 Dec 2025 5:50 PM IST

കലയും കായികവും സമന്വയിക്കുന്ന നിരവധി ആഘോഷപരിപാടികൾ

ജീസാൻ: സൗദി അറേബ്യയുടെ സാംസ്‌കാരിക വൈവിധ്യവും പ്രകൃതിഭംഗിയും വിളിച്ചോതുന്ന ജീസാൻ ഫെസ്റ്റിവൽ 2026ന് പ്രൗഢഗംഭീരമായ തുടക്കം. വൈവിധ്യമാർന്ന കലാപരിപാടികൾ, അത്യാധുനിക കലാസൃഷ്ടികൾ എന്നിവയാൽ സമ്പന്നമായ ഫെസ്റ്റിവൽ, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജീസാൻ മേഖലയുടെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫെസ്റ്റിവലിൽ വിവിധ ഗവർണറേറ്റുകളുടെ പങ്കാളിത്തത്തോടെയുള്ള ഫോക്ലോർ പ്രകടനങ്ങളും കായിക മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈക്ലിംഗ് ഇവന്റുകളും ഇന്ററാക്ടീവ് ആക്ടിവിറ്റികളും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. പൈതൃകവും ആധുനികതയും ഒത്തുചേരുന്ന ഈ വലിയ ഉത്സവം വരും മാസങ്ങളിലും സന്ദർശകർക്കായി തുറന്നിരിക്കും.

Related Tags :
Similar Posts