< Back
Saudi Arabia
തൊഴിൽ യോഗ്യതാ പരീക്ഷയുടെ മൂന്നാം ഘട്ടത്തിന് സൗദിയിൽ തുടക്കം
Saudi Arabia

തൊഴിൽ യോഗ്യതാ പരീക്ഷയുടെ മൂന്നാം ഘട്ടത്തിന് സൗദിയിൽ തുടക്കം

Web Desk
|
5 Oct 2021 9:46 PM IST

സൗദിയിലെ വിവിധ തൊഴിലുകൾ ചെയ്യുന്നവരുടെ യോഗ്യത പരിശോധിക്കാനാണ് പരീക്ഷ

നിർബന്ധിത തൊഴിൽ യോഗ്യതാ പരീക്ഷയുടെ മൂന്നാം ഘട്ടത്തിന് സൗദിയിൽ തുടക്കം. 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് പരീക്ഷ ബാധകമാവും. മൂന്ന് തവണയാണ് പരീക്ഷയെഴുതാനുള്ള അവസരം. 50 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് അടുത്ത മാസമാണ് പരീക്ഷ.

സൗദിയിലെ വിവിധ തൊഴിലുകൾ ചെയ്യുന്നവരുടെ യോഗ്യത പരിശോധിക്കാനാണ് പരീക്ഷ നടത്തുന്നത്. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഘട്ടം ഘട്ടമായാണ് പരീക്ഷ നടത്തുക. 225 തസ്തികകൾക്ക് പരീക്ഷ ബാധകമാകും. തൊഴിലാളികൾക്ക് തിയറി, പ്രാക്ടിക്കൽ എന്നീ ഘട്ടങ്ങൾ പാസാകാൻ മൂന്ന് അവസരങ്ങളാണ് ലഭിക്കുക. പാസാകാത്തവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ല.

ഐടി, ടെക്നിക്കൽ, മെക്കാനിക്കൽ, കൈത്തൊഴിലുകൾ എന്നിവക്കെല്ലാം ടെസ്റ്റ് ബാധകമാണ്. ഇഖാമ അഥവാ താമസ രേഖയിലെ തസ്തിക നോക്കിയാണ് പരീക്ഷ. അറബി, ഇഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ, എന്നീ ഭാഷകളിൽ ചോദ്യങ്ങൾ ലഭിക്കും. പരീക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. സ്ഥാപനത്തിലെ ഒരാളെങ്കിലും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടണം. എങ്കില്‍ മാത്രമേ സ്ഥാപനത്തിന്‍റെ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കുകയുള്ളൂ.

Similar Posts