< Back
Saudi Arabia

Saudi Arabia
ജുബൈൽ ഫാൽകൺസ്ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
|9 Dec 2023 2:05 PM IST
ജുബൈൽ ഫാൽകൺസ് ക്ലബ് രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടന്ന ബാഡ്മിന്റൺ ടൂർണമെന്റ് ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഉദ്ഘാടനം ചെയ്തു.
ജുബൈലിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നാം സ്‌ഥാനം മിഥുൻ-ജിമ്മി, രണ്ടാം സ്‌ഥാനം ഗിൾറോയ് (ഷെറിൻ )-ആനന്ദ്, മൂന്നാം സ്‌ഥാനം ഹാരിയ്സൺ മൊറിസ്ഫൈ-സൽ ടീമുകൾ സ്വന്തമാക്കി.
സമ്മാന ദാനചടങ്ങിന് ശേഷം, പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ടീം മെമ്പർ കൂടിയായ ഗിൽറോയിക്ക് മോമെന്റോ നൽകി ആദരിച്ചു. ടീം അംഗങ്ങൾ ആശംസകൾ അറിയിച്ചു.
ടൂർണമെന്റ് നേതൃത്വം നൽകിയത് കൺവീനർ അനിൽ പാപ്പച്ചൻ,മനു പൗലോസ്,വിനോദ്,മനോജ്,ഫൈസൽ, ഷമീസ്, തിയൊഡർ.