< Back
Saudi Arabia
ജുബൈല്‍ കാരുണ്യ സ്പർശം ഫുട്ബോൾ ക്ലബ് ജേഴ്‌സി പ്രകാശനം സംഘടിപ്പിച്ചു
Saudi Arabia

ജുബൈല്‍ കാരുണ്യ സ്പർശം ഫുട്ബോൾ ക്ലബ് ജേഴ്‌സി പ്രകാശനം സംഘടിപ്പിച്ചു

Web Desk
|
25 May 2025 9:25 PM IST

ജുബൈൽ: കാരുണ്യ സ്പർശം ഫുട്ബോൾ ക്ലബിന്റെ (കെ.എസ്.എഫ്.സി) പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജുബൈൽ സാഫ്രോൺ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ കാരുണ്യ സ്പർശം കൂട്ടായ്മ പ്രസിഡന്റ് റഫീഖ്, മാധ്യമ പ്രവർത്തകൻ ശിഹാബ് മങ്ങാടൻ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.

മുബാറക് കൊടിഞ്ഞി (ടീം മാനേജർ), സനൂപ് പൊന്നാനി (ടീം ക്യാപ്റ്റൻ), സുബൈർ താമരശ്ശേരി, ജലീൽ പാലക്കാട് (ടീം കോച്ചുമാർ), ഷാഫി വളാഞ്ചേരി, നാസർ കണ്ണൂർ (ടീം കോഓർഡിനേറ്റർമാർ), ഷംസു മഞ്ചേരി. ബാദുഷ മൈനാഗപ്പള്ളി, സലിം പാലക്കാട്‌, കബീർ ചവറ, നിഷാദ് കണ്ണൂർ, റിയാസ് പാലക്കാട്‌, അൻസാർ വയനാട്, കാരുണ്യ സ്പർശം ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Tags :
Similar Posts