< Back
Saudi Arabia
ജുബൈൽ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
Saudi Arabia

ജുബൈൽ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
|
6 Oct 2025 12:52 PM IST

ജുബൈൽ: ജുബൈൽ മലയാളി സമാജം 'ഓണനിലാവ് 2025' എന്ന തലക്കെട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേര്‍ പരിപാടിയിൽ പങ്കെടുത്തു. ലോക കേരള സഭാം​ഗം നിസാർ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്‌തു.

കലാ-സാംസ്കാരിക പരിപാടികൾ ജന.സെക്രട്ടറി ബൈജു അഞ്ചലും പായസ മത്സരം പ്രസിഡന്റ് തോമസ് മാത്യു മാമൂടനും ഉദ്ഘാടനം ചെയ്തു. ല​ഹ​രി​ വി​പ​ത്തി​നെ​തി​രെ ജാ​ഗ്ര​താ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മനോജ് കാലടിയുടെ ‘ര​ണ്ടാ​മൂ​ഴം’എന്ന നാടകവും അരങ്ങേറി.

നീതു രാജേഷും സംഘവും 'ഓണ നിലാവി'ന് തിരുമുറ്റമൊരുക്കി. കുട്ടികളുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും സംഗീതവും ആഘോഷ പരിപാടികൾക്ക് മിഴിവേകി. ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിച്ച് സാംസ്കാരിക തനിമയോടെ ശാലിനി ദീപേഷും സിനി സന്തോഷും നയിച്ച തിരുവാതിരയും അരങ്ങേറി. മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു.

സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരായ സോഫിയ ഷാജഹാൻ, ഷനീബ് അബുബക്കർ, സലീം ആലപ്പുഴ, അഷറഫ് മൂവാറ്റുപുഴ തുടങ്ങിയവർ പങ്കെടുത്തു. ജുബൈൽ മലയാളി സമാജം അംഗങ്ങളും വനിതാ വിംഗ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. കായിക മത്സരങ്ങൾക്ക് ഷഫീഖ് താനൂർ നേതൃത്വം നൽകി. മുബാറക് ഷാജഹാനും ഡോ. നവ്യ വിനോദും അവതാരകരായിരുന്നു. സന്തോഷ് ചക്കിങ്കൽ നന്ദി പറഞ്ഞു.

Similar Posts