< Back
Saudi Arabia
ജുബൈൽ ഒഐസിസി എജ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് വിതരണം സംഘടിപ്പിക്കുന്നു
Saudi Arabia

ജുബൈൽ ഒഐസിസി എജ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് വിതരണം സംഘടിപ്പിക്കുന്നു

Web Desk
|
26 May 2025 6:28 PM IST

ജുബൈലിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കാണ് അവാർഡ് വിതരണം

ദമ്മാം: ജുബൈൽ ഒഐസിസി കുടുംബവേദിയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ ജുബൈലിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായി അനുമോദനച്ചടങ്ങ് സംഘടിപ്പിക്കുന്നു. മെയ് 29 ന് വൈകുന്നേരം 5 മണിക്ക് ഡ്യൂൺസ് ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ജുബൈലിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളിലെ ഒന്നാം സ്ഥാനക്കാരെയും ഉന്നത വിജയം നേടിയ എല്ലാ മലയാളി വിദ്യാർഥികളെയും ഓഐസിസി കുടുംബവേദി മെമ്പർമാരുടെ കുട്ടികളെയും അവാർഡ് നൽകി ആദരിക്കും.

ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ ഒഐസിസി നേതാക്കൾ, സ്‌കൂൾ പ്രിൻസിപ്പൽമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ, മറ്റ് സാമൂഹിക-രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ സമീന അൻഷാദ്, പ്രസിഡന്റ് അജ്മൽ താഹ, ജനറൽ സെക്രട്ടറി നജ്മുന്നിസ അലി എന്നിവർ അറിയിച്ചു.

Similar Posts