< Back
Saudi Arabia

Saudi Arabia
''മനുഷ്യകുലത്തിന്‍റെ നിലനിൽപ്പിന് കുട്ടികളുടെ ഭാവിക്കായുള്ള നിക്ഷേപമുണ്ടാകണം''- കൈലാഷ് സത്യാർത്ഥി
|26 Oct 2022 9:17 PM IST
കൈലാഷ് സത്യാർത്ഥിയുടെ പ്രതികരണം മീഡിയ വണിനോട്
മനുഷ്യകുലത്തിന്‍റെ ഏറ്റവും മികച്ച നിലനിൽപിന് കുട്ടികളുടെ ഭാവിക്കായുള്ള നിക്ഷേപമുണ്ടാകണമെന്ന് നോബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി. സൗദിയിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനീഷ്യേറ്റീവിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടി കൊടുത്തത്. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച 'ബച്ച്പൻ ബച്ചാവോ ആന്ദോളൻ' എന്ന സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം.