< Back
Saudi Arabia

Saudi Arabia
ഹൃദയാഘാതം: കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു
|4 May 2024 3:13 PM IST
പതിനഞ്ച് വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന സുരേഷ്.
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരണപ്പെട്ടു. പരേതരായ ചെല്ലപ്പൻ നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ് (44) ആണ് സുമേഷി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പതിനഞ്ച് വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന സുരേഷ്.
റിയാദിലെ ബത്ഹയിലായിരുന്നു താമസം. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സുനിത. സുബിത, സുബി എന്നിവർ മക്കളാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി നേതൃത്വം നൽകുന്നു.