< Back
Saudi Arabia

Saudi Arabia
ഹജ്ജിനെത്തിയ കാസർകോട് സ്വദേശി മക്കയിൽ മരിച്ചു
|26 Jun 2025 7:46 PM IST
മക്കയിൽ ഖബറടക്കം നടത്തും
മക്ക: ഹജ്ജിനെത്തിയ കാസർകോട് സ്വദേശി മക്കയിൽ മരിച്ചു. ആലമ്പാടി സ്വദേശിയായ സുബൈർ അബ്ദുല്ലയാണ് മരിച്ചത്. മാതാവിനോടൊന്നിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിനെത്തിയതായിരുന്നു.
ഹജ്ജ് കർമ്മങ്ങൾക്കിടെ അസുഖബാധിതനായ ഇദ്ദേഹത്തെ ഹജ്ജ് ദിനത്തിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലേറെ മക്കയിലെ അൽ നൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തും.