< Back
Saudi Arabia

Saudi Arabia
മൂന്ന് കോടി പേര്‍; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡുമായി കിംഗ് ഫഹദ് കോസ് വേ
|12 Dec 2024 11:01 PM IST
യാത്രാ നടപടികള്‍ ഡിജിറ്റലൈസ് ചെയ്തത് നേട്ടത്തിന് കാരണമായി
ദമ്മാം: സൗദിയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്തത് റെക്കോർഡ് യാത്രക്കാർ. ഈ വർഷം ഇതുവരെ മൂന്ന് കോടി യാത്രക്കാർ കോസ് വേ വഴി യാത്ര ചെയ്തതായി കോസ് വേ അതോറിറ്റി സി.ഇ.ഒ യുസുഫ് അൽ അബ്ദാൻ പറഞ്ഞു. ഒരു കോടി മുപ്പത് ലക്ഷം വാഹനങ്ങളും പാലം വഴി കടന്നു പോയതായും അദ്ദേഹം വ്യക്തമാക്കി.
കോസ് വേയിലെ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തത് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സഹായകരമായി. ഒരാൾക്ക് മൂന്ന് സെക്കന്റുകൾ കൊണ്ട് നടപടികൾ പൂർത്തിയാക്കി അതിർത്തി കടക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം അവസാനത്തിലും ഈ വർഷം തുടക്കത്തിലുമായാണ് കോസ് വേയിൽ കൂടുതൽ ഇ ഗെയിറ്റുകൾ പ്രവർത്തനക്ഷമമായത്.