< Back
Saudi Arabia

Saudi Arabia
റമദാൻ തുടങ്ങുന്നതിന്റെ ഭാഗമായി സൽമാൻ രാജാവ് ജിദ്ദയിലെത്തി
|1 April 2022 7:30 PM IST
റമദാൻ മാസം മുഴുവൻ മക്ക പ്രവിശ്യയിലാണ് സൗദി ഭരണാധികാരി താമസിക്കുക
റമദാൻ തുടങ്ങുന്നതിന്റെ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെത്തി. ഇനി റമദാൻ അവസാനിക്കും വരെ ഇദ്ദേഹം മക്ക പ്രവിശ്യയിൽ തുടരും.
എല്ലാ വർഷവും സൗദി ഭരണാധികാരികൾ റമദാനിൽ മക്കയിലെത്താറുണ്ട്. ഭരണനിർവഹണവും ഇവിടെ നിന്നാണ് നടത്തുക. ജിദ്ദയിലെത്തിയ സൽമാൻ രാജാവിനെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ സ്വീകരിച്ചു.