< Back
Saudi Arabia

Saudi Arabia
കെ.എം.സി.സി അല്‍ഖോബാര്‍ ഘടകം ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
|27 April 2022 4:12 PM IST
കെ.എം.സി.സി അല്‍ഖോബാര്‍ ഘടകം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുടുംബങ്ങളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ വിരുന്നില്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍ ബാഖവി റമദാന്‍ സന്ദേശം നല്‍കി.
റമദാനോടനിബന്ധിച്ചു നടത്തി വന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഫൈനലില്‍ അബ്ദുല്ല ഷഹനാസ് വിജയിയായി. വിജിയിക്കുള്ള ഗോള്‍ഡ് മെഡല്‍ പരിപാടിയില്‍വച്ച് സമ്മാനിച്ചു.
വെത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഖദീജ നാഫില, ബദര്‍ നുഫൈല്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. ഇഖ്ബാല്‍ ആനമങ്ങാട്, ഹബീബ് ഒ.പി, ഇസ്മാഈല്‍ പുള്ളാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.