< Back
Saudi Arabia
KMCC Dammam Balussery Mandal organized a workers meeting
Saudi Arabia

കെഎംസിസി ദമ്മാം ബാലുശ്ശേരി മണ്ഡലം പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു

Web Desk
|
15 Feb 2026 2:40 PM IST

മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാ​ഹികളെ തെരഞ്ഞെടുത്തു

ദമ്മാം: കെഎംസിസി ദമ്മാം ബാലുശ്ശേരി മണ്ഡലം പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കൊടുമ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍ ഹൃസ്വ സന്ദർശനത്തിനായി ദമാമിൽ എത്തിയ ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂ ഹാജിക്ക് സ്വീകരണം നല്‍കി.‌ മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റായി നവാസ് വാകയാടിനെയും, ജനറല്‍ സെക്രട്ടറിയായി ഫന്‍സഫ് റഹ്മാനെയും, ട്രഷറായി അര്‍ഷാദ് പൂനൂരിനെയും തിരഞ്ഞെടുത്തു.

ചടങ്ങിൽ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് അംഗത്വ വിതരണം നടത്തി. റമദാനില്‍ സി.എച്ച് സെന്‍ററിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമക്കാന്‍ തീരുമാനിച്ചു. മുൻ പ്രസിഡന്റ് റിയാസ് കായക്കീൽ അധ്യക്ഷത വഹിച്ചു. ഒ.പി ഹബീബ്, ഷിറാഫ് മൂലാട്, ബഷീർ കിനാലൂർ, ഗഫൂർ പൂനത്, ജിഷാദ്, ഷമീർ നെരോത് എന്നിവര്‍ സംസാരിച്ചു. നവാസ് വാകയാട് സ്വാഗതവും, അര്‍ഷാദ് പൂനൂര്‍ നന്ദിയും പറഞ്ഞു.

Similar Posts