< Back
Saudi Arabia
കെ.എം.സി.സി ഫാമിലി മീറ്റും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു
Saudi Arabia

കെ.എം.സി.സി ഫാമിലി മീറ്റും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു

Web Desk
|
4 April 2022 12:03 PM IST

കെ.എം.സി.സി അല്‍ഖോബാര്‍ ഘടകം ഫാമിലി മീറ്റും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. കുടുംബങ്ങളുടെയും കുട്ടികളുടെയും വിത്യസ്ത പരിപാടികള്‍ അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ യൂത്ത ലീഗ് ദേശീയ അധ്യക്ഷന്‍ മുഖ്യതിഥിയായി.

ഹരിതഹര്‍ഷം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ബോധവര്‍ക്കരണ ക്ലാസും നടത്തി. ഡോക്ടര്‍മാരായ ഫസീല, അര്‍ച്ചന പുഷ്പദാസ് എന്നിവര്‍ സംസാരിച്ചു. ഫാമിലി മീറ്റില്‍ പായസ മേള, മെഹന്തി ഡിസൈനിംഗ്, സാലഡ് ഗാര്‍ണിഷിങ് മത്സരങ്ങളും നടത്തി.

കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം പ്രവിശ്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലികുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. സ്പോക്കണ്‍ അറബിക് കോഴ്സിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇഖ്ബാല്‍ ആനമങ്ങാട്, ഇസ്മാഇല്‍ പുള്ളാട്ട്, നജീബ് ചീക്കിലോട്, അമീന്‍ മുഹമ്മദ്, അബൂ താഹിര്‍, റസാഖ് ബാവു എന്നിവര്‍ നേതൃത്വം നല്‍കി.

Similar Posts