< Back
Saudi Arabia

Saudi Arabia
ദീർഘകാലമായി സേവനമനുഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകരെ കെ.എം.സി.സി ആദരിച്ചു
|27 Sept 2022 1:40 PM IST
ദീർഘകാലമായി സേവനമനുഷ്ടിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ സൗദി ഹഫർബാത്തിൻ കെ.എം.സി.സി ആദരിച്ചു.
ഹഫർ എം.സി.എച്ച് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരായ അന്നമ്മ സാമുവൽ, രമ്യ മോഹൻദാസ്, ശാന്തകുമാരി എന്നിവർക്ക് ഉപഹാരം കൈമാറി. ആശുപത്രി ഡയറക്ടർ അബ്ദുല്ല അൽദുഫാരി, കെ.എം.സി.സി പ്രസിഡന്റ് ബാബ മഞ്ചേശ്വരം, സിദ്ദീഖ് അല, ഫാസിൽ എന്നിവർ സംബന്ധിച്ചു.