< Back
Saudi Arabia
KMCC Football: Kozhikode and Alappuzha score impressive wins
Saudi Arabia

കെഎംസിസി ഫുട്‌ബോൾ: കോഴിക്കോടിനും ആലപ്പുഴക്കും തകർപ്പൻ ജയം

Web Desk
|
29 July 2025 4:57 PM IST

ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായി

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിന്റെ രണ്ടാം വാരം ആദ്യ മത്സരത്തിൽ കെഎംസിസി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകർപ്പൻ വിജയം. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തൃശൂരിനെയാണ് അവർ പരാജയപ്പെടുത്തിയത്. കോഴിക്കോടിനായി തഷിൻ റഹ്‌മാൻ, മുഹമ്മദ് സാലിം എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. കോഴിക്കോടിന്റെ തഷിൻ റഹ്‌മാനാണ് കളിയിലെ കേമൻ.

ഗ്രൂപ്പ് ഒന്നിലെ ആലപ്പുഴ ജില്ലയും എറണാകുളം ജില്ലയും തമ്മിലായിരുന്നു രണ്ടാം മത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആലപ്പുഴ വിജയികളായി. ആലപ്പുഴക്കായി നബീലും ഫായിസും ഗോളുകൾ നേടിയപ്പോൾ എറണാകുളത്തിന്റെ ആശ്വാസ ഗോൾ മുബശ്ശിർ ഇഖ്ബാലിന്റെ വകയായിരുന്നു. ആലപ്പുഴയുടെ നബീലാണ് പ്ലെയർ ഓഫ് ദി മാച്ച്. അവസാനം നടന്ന പാലക്കാടും കാസർകോടും തമ്മിലുള്ള പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദും സൈനും ഇരു ടീമുകൾക്ക് വേണ്ടി ഗോളുകൾ നേടി. പാലക്കാടിന്റെ റിസ്‌വാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ചാണ്ടി ഉമ്മൻ എംഎൽഎ ടൂർണമെന്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം കല കായിക പരിപാടികൾക്ക് കൂടി കെഎംസിസി പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധേയമാണെന്നും ഫുട്‌ബോളിന്റെ മികച്ച സംഘാടനം പ്രശംസ അർഹിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, തനിമ സാംസ്‌കാരിക വേദി സെക്രട്ടറി റഹ്‌മത്ത് ഇലാഹി, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ടൂർണമെന്റ് ചീഫ് കോ ഓഡിനേറ്റർ മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, നജീബ് നല്ലാങ്കണ്ടി, അബ്ദുറഹ്‌മാൻ ഫറൂഖ്, മാമുക്കോയ തറമ്മൽ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, ഫാരിസ് പാരജോൺ, നാസർ അൽഖർജ് കെഎംസിസി എന്നിവർ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു.

പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ യഥാക്രമം അസ്ലം പുറക്കാട്ടിരി എ ജി സി, സെൻട്രൽ കമ്മിറ്റി കായിക വിഭാഗം ചെയർമാൻ ജലീൽ തിരൂർ, ഷബീർ ഒതായി എന്നിവർ കൈമാറി.

Similar Posts