
'കെഎംസിസി ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനം'; ഡോ അനിൽ മുഹമ്മദ്
|റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
റിയാദ്. ആഗ്രഹങ്ങളും ആശയുമറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ അനിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രെയസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
'കെഎംസിസിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും കോവിഡ് കാലത്ത് പല ആവശ്യങ്ങൾക്കും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. കെഎംസിസിയുടെ മഹത്വം അന്ന് മനസ്സിലാക്കിയതാണ്. സാമ്പത്തിക മൂലധനം അനിവാര്യമാണെങ്കിലും സാമൂഹ്യ മൂലധനം ഏറെ പ്രധാനപ്പെട്ടതാണ്'; അദ്ദേഹം പറഞ്ഞു.പി.കെ കുഞ്ഞാലിക്കുട്ടിയോളം പാകതയുള്ള നേതാവ് ഇന്ന് കേരളത്തിലില്ലെന്നും പറയുന്ന കാര്യങ്ങളിൽ അദ്ദേഹം കാണിക്കുന്ന അവധാനത അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, മൊയ്തീൻ കുട്ടി പൊന്മള, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, പി സി അലി, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ് റിയാദ് നന്മ കരുനാഗപ്പള്ളിയുടെ ഭാരവാഹികളായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം കരുനാഗപ്പള്ളി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു. ആലപ്പുഴ ജില്ലാ കെഎംസിസി കമ്മിറ്റി ഡോ അനിൽ മുഹമ്മദിന് നൽകുന്ന ഉപഹാരം ഭാരവാഹികൾ ചേർന്ന് കൈമാറി.