< Back
Saudi Arabia

Saudi Arabia
സമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് കെ.എം.സി.സിയെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ
|25 Aug 2022 12:14 PM IST
സമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് കെ.എം.സി.സി യെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ എം.പിക്ക് ദമ്മാം കെ.എം.സി.സി ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങ് മാലിക് മഖ്ബൂൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷനായി. മുഹമ്മദ് ഹലീം, ആലികുട്ടി ഒളവട്ടൂർ, ഹമീദ് വടകര എന്നിവർ സംസാരിച്ചു.
