< Back
Saudi Arabia
കെ.എം.സി.സി ജീസാൻ സബിയ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Saudi Arabia

കെ.എം.സി.സി ജീസാൻ സബിയ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
20 May 2024 12:50 AM IST

ജീസാൻ: കെ.എം.സി.സി സൗദി ജീസാൻ സബിയ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സബിയ ജനറൽ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ജീവകാരുണ്യ സാമൂഹ്യ രംഗത്ത് കെ.എം.സി.സി സംഘടിപ്പിച്ചു വരുന്ന വിത്യസ്ത പരിപാടികളുടെ ഭാഗമായാണ് രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ജീസാൻ സബിയ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നിരവധി പേർ രക്തം നൽകി. 'അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന തലക്കെട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. നാഷണൽ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗം ഗഫൂർ വാവൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാദിഖ് മാസ്റ്റർ, ബ്ലഡ് ബാങ്ക് ഡയറക്ടർ ബൈഷി മോക്കളി എന്നിവർ സംബന്ധിച്ചു. മൻസൂർ നാലകത്ത്, ബഷീർ ആക്കോട്, ബഷീർ ഫറോക്ക്, കബീർ പൂക്കോട്ടൂർ, ഷാഫി വി.ടി, ആരിഫ് ഒതുക്കുങ്ങൽ എന്നിവർ നേതൃത്വം നൽകി.


Similar Posts