< Back
Saudi Arabia
KMCC Jubail Committee organized a Career and Parenting session
Saudi Arabia

കെഎംസിസി ജുബൈൽ കമ്മിറ്റി കരിയർ ആൻഡ് പാരന്റിംഗ് സെഷൻ സംഘടിപ്പിച്ചു

Web Desk
|
1 Oct 2025 6:55 PM IST

ഡോപ്പയുമായി സഹകരിച്ച് കരിയർ എക്‌സ്-മീറ്റ് ദി എക്‌സ്‌പെർട്‌സ് എന്ന പേരിലാണ്‌ പരിപാടി

ജുബൈൽ(സൗദി): കെഎംസിസി ജുബൈൽ കമ്മിറ്റി ഡോപ്പയുമായി സഹകരിച്ച് കരിയർ ആൻഡ് പാരന്റിംഗ് സെഷൻ കരിയർ എക്‌സ്-മീറ്റ് ദി എക്‌സ്‌പെർട്‌സ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. എലിവേറ്റ് 2025-ന്റെ ഭാഗമായി നടന്ന പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ സംസാരിച്ചു.

അഫ്സൽ സഫ്വാൻ (അക്കാദമിക് ഡയറക്ടർ, ഇൻറ്റഗ്രേറ്റഡ് സ്‌കൂൾ & ഡോപ ഡയറക്ടർ) വിഷയാവതരണവും ഡോ. മുഹമ്മദ് ആസിഫ് (കോ-ഫൗണ്ടർ & ഡയറക്ടർ, ഡോപ) കരിയർ ഓറിയന്റേഷൻ സെഷനും നടത്തി.

ചടങ്ങിൽ ജൂനിയർ കെഎംസിസി സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിന്റെ ലോഗോ മുഹമ്മദ് കുട്ടി കോഡൂർ, ഇല്യാസ് പെരിന്തൽമണ്ണ, ബഷീർ വെട്ടുപാറ, ഡോ. മുഹമ്മദ് ഫവാസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ഫെബിൻ പന്തപാടം റാപിഡ് റിലാക്‌സേഷൻ പരിശീലനം നൽകി. ഉന്നത പഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസിനായി കെഎംസിസി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ കരിയർ സെല്ലിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹബീബ് റഹ്‌മാൻ, റിയാസ് വേങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ജമാൽ, അബ്ദുൽ കരീം, ജാഫർ താനൂർ, സ്വലാഹിദ്ദീൻ, സമീർ അലി, ബാവ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോപ പ്രതിനിധികളായ അബു പുളിക്കൽ, ഇബ്രാഹിം കമ്പ്രാൻ എന്നിവരും പൊതുപ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, കബീർ സലഫി, ഡോ. ജൗഷീദ്, ബൈജു അഞ്ചൽ, ശിഹാബ് മങ്ങാടൻ, പി.കെ. നൗഷാദ്, സാറ ബായ് ടീച്ചർ, ആശാ ബൈജു, എൻ.പി.റിയാസ്, ആഷിഖ് എന്നിവരും പങ്കെടുത്തു.

കെഎംസിസി ജുബൈൽ സിറ്റി ഏരിയ ട്രഷറർ മുജീബ് കോഡൂർ അവതാരകനായിരുന്നു. ഡോ. മുഹമ്മദ് ഫവാസ് (ചെയർമാൻ, കെഎംസിസി ജുബൈൽ സിറ്റി) സ്വാഗതവും അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.

Similar Posts