< Back
Saudi Arabia

Saudi Arabia
റിയാദിൽ കത്തി കാണിച്ച് കൊള്ള; മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തു
|28 July 2024 8:30 PM IST
യമൻ സ്വദേശികളാണ് പിടിയിലായത്
റിയാദ്: കത്തി കാണിച്ച് കൊള്ളയടിക്കുന്ന മൂന്നു വിദേശികളെ റിയാദിൽ അറസ്റ്റ് ചെയ്തു. യമൻ സ്വദേശികളാണ് പിടിയിലായത്. മൻഫുഅ, ബത്ഹ ഭാഗങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ കത്തി കാണിച്ച് കൊള്ളയടിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. ഇതിന് പിന്നാലെ റിയാദിലെ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടയിലാണ് കവർച്ചക്കാർ പിടിയിലായത്.
കത്തി കാണിച്ച് ആളുകളെ ഭയപ്പെടുത്തി പണവും മറ്റു വസ്തുക്കളും കൊള്ളയടിക്കുകയാണ് സംഘത്തിന്റെ രീതി. സി.സി.ടി.വി ദൃശ്യങ്ങളിലാണ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. റിയാദിലെ മൻഫുഅ, ബത്ഹ ഭാഗങ്ങളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതേ തുടർന്ന അന്വേഷണത്തിലാണ് സംഘം കെണിയിലാവുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.