
കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു
|റിയാദ്: കൊയിലാണ്ടിയുടെ അഭിമാനമായിരുന്ന എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടര്‍ന്ന് റിയാദിലെ‘കൊയിലാണ്ടിക്കൂട്ടം’ സംഘടന ബത്തഹ ലുഹാ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ പ്രസിഡന്‍റ് റാഷിദ് ദയ സ്വാഗതപ്രസംഗം നിർവഹിച്ച ചടങ്ങിൽ, ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ശ്രീ പുഷ്പരാജ് അവതരിപ്പിച്ച അനുസ്മരണ പ്രമേയത്തിൽ ശ്രീമതി കാനത്തിൽ ജമീലയുടെ ജനസേവന ജീവിതം, പഞ്ചായത്ത് തലത്തിൽ നിന്ന് നിയമസഭയിലേക്ക് ഉയർന്ന യാത്ര, സ്ത്രീശാക്തീകരണത്തിനു നൽകിയ സംഭാവന എന്നിവ പ്രതിപാതിച്ചു.
കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി നിബിൻ ഇന്ദ്രനീലം, രക്ഷാധികാരി നൗഫൽ കണ്ണൻകടവ്,നൗഷാദ് കണ്ണൻകടവ്, സന്ധ്യ പുഷ്പരാജ്,കേളി കലാസംകാരിക വേദിയുടെ പ്രതിനിധി ശ്രീ സുരേഷ്, കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രതിനിധി അസീസ് നടേരി,ഒഐസിസി പ്രതിനിധി സഞ്ജീർ കൊയിലാണ്ടി, റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി, അസ്ലം പാലത്ത്, കബീർ നല്ലളം കൂടാതെ, റിയാദിലുള്ള വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എം.എൽ.എ കാനത്തിൽ ജമീലയുടെ സേവനങ്ങളും ജനപിന്തുണയും സ്മരിച്ചുകൊണ്ട് അനുസ്മരണ പ്രാർത്ഥനകളും അനുശോചന സന്ദേശങ്ങളും അറിയിച്ചു.
കൊയിലാണ്ടിക്കൂടത്തോട് വളരെ അടുത്ത ബന്ധമുള്ള എം.എൽ.എ കാനത്തിൽ ജമീലയുടെ ജനസ്പന്ദനമുള്ള പ്രവർത്തനശൈലി പ്രവാസി മലയാളികൾക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അധ്യക്ഷൻ റാഫി കൊയിലാണ്ടി അഭിപ്രായപ്പെട്ടു.