< Back
Saudi Arabia
കെ.വി ഗ്രൂപ്പ് വെൽഫയർ അസോസിയേഷൻ   കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു
Saudi Arabia

കെ.വി ഗ്രൂപ്പ് വെൽഫയർ അസോസിയേഷൻ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു

Web Desk
|
20 Sept 2022 11:11 AM IST

കെ.വി ഗ്രൂപ്പ് വെൽഫയർ അസോസിയേഷൻ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു. അശരണർക്കായി കെ.വി ഗ്രൂപ്പ് വർഷം തോറും നൽകിവരാറുള്ള വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ നടന്നു.

അൽ മക്കാരിം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എം. രാജേന്ദ്രൻ പിള്ള അധ്യക്ഷനായി. ആലപ്പുഴ എം പി. എ.എം ആരിഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജങ്ഷൻ ഹാക്ക് എന്ന യൂട്യൂബ് ചാനലിലൂടെ ജനശ്രദ്ധ നേടിയ ഡോ. അനിൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

അശരണർക്കായി കെ.വി ഗ്രൂപ്പ് വർഷം തോറും നൽകിവരാറുള്ള വീടുകളുടെ താക്കോൽ ദാനം ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജബ്ബാർ നിർവഹിച്ചു. മാനേജിങ് ഡയരക്ടർ അബ്ദുൽ വാഹിദ്, ഡയരക്ടർ അബ്ദുൽ ലത്വീഫ് തുടങ്ങിയവർ സംസാരിച്ചു. ഓണാഘോഷ ത്തിന്റെ ഭാഗമായി നൃത്തം, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Similar Posts