< Back
Saudi Arabia
മസ്ജിദുൽ ഹറമിൽ ജുമുഅയില്‍ പങ്കെടുക്കാൻ എത്തിയത് ലക്ഷം ഇന്ത്യൻ ഹാജിമാർ
Saudi Arabia

മസ്ജിദുൽ ഹറമിൽ ജുമുഅയില്‍ പങ്കെടുക്കാൻ എത്തിയത് ലക്ഷം ഇന്ത്യൻ ഹാജിമാർ

Web Desk
|
16 Jun 2023 11:43 PM IST

ഹജ്ജിന്റെ ദിനങ്ങൾ അടുത്തതോടെ മക്കയിലും മദീനയിലുമായി എത്തിയ തീർഥാടകരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു

മക്കയിലെ മസ്ജിദുൽ ഹറമിൽ വെള്ളിയാഴ്ച ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുക്കാൻ എത്തിയത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ ഹാജിമാർ. ശക്തമായ ചൂടിൽ മലയാളി തീർത്ഥാടകരും ഹറമിൽ എത്തി. ഹജ്ജിന്റെ ദിനങ്ങൾ അടുത്തതോടെ മക്കയിലും മദീനയിലുമായി എത്തിയ തീർഥാടകരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു.

ഒരു ലക്ഷത്തി പതിനായിരം ഇന്ത്യൻ ഹാജിമാരാണ് ഇന്ന് ജുമുഅയിൽ പങ്കെടുക്കാൻ ഹറമിൽ എത്തിയത്. ശക്തമായ ചൂടിനെ ചെറുക്കാൻ പ്രത്യേകം നിർദ്ദേശങ്ങൾ നൽകിയിരുന്നു. പ്രായമേറെയുള്ള ഹാജിമാരോട് അടുത്തുള്ള പള്ളികളിൽ നമസ്കാരം നിര്വഹിക്കാനായിരുന്നു നിർദേശം. ചൂടും തിരക്കും ഒഴിവാക്കാൻ പുലർച്ചെ മുതൽ ഇന്ത്യൻ ഹജ്ജ് മിഷനും വളണ്ടിയർമാരും ഹാജിമാരെ ഹറമിലേക്ക് എത്തിച്ചു തുടങ്ങി. രാവിലെ 10 30 ഓടെ മുഴുവൻ ഇന്ത്യൻ തീർഥാടകരും ഹറമിലെത്തി.

മലയാളികളടക്കമുള്ള വിവിധ സന്നദ്ധ സേവകർ കത്തുന്ന വെയിലിൽ ഹാജിമാർക്ക് തണലായി. വനിതകൾ അടക്കമുള്ള സന്നദ്ധ വളണ്ടിയർമാർ പാനീയങ്ങൾ കുട ചെരിപ്പ് എന്നിവ ഹാജിമാർക്ക് വിതരണം ചെയ്തു. പല ഹാജിമാരും ചൂടിൽ തളർന്നു. 45 ഡിഗ്രിവരെയായിരുന്നു ഇന്ന് രേഖപ്പെടുത്തിയ ചൂട്

ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കൗൺസിൽ അബ്ദുൽ ജലീൽ എന്നിവർക്ക് കീഴിൽ മുഴുവൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫീസർമാരും ഹാജിമാരുടെ സേവനത്തിനെത്തി. ഹാജിമാരെ ഹറമിൽ എത്തിക്കുന്നതിനും തിരിച്ചെത്തി ക്കുന്നതിനും വിവിധ ഇടങ്ങളിലായി ഉദ്യോഗസ്ഥർ തമ്പടിച്ചിരുന്നു. വൈകീട്ട് നാല് മണിയോടെയാണ് മുഴുവൻ ഹാജിമാര്‍ ക്കും ഹറമിൽ നിന്ന് പുറത്തുകടക്കാൻ ആയത്. മക്കയിൽ ശക്തമായ ചൂടാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. ഹജ്ജ് ദിവസങ്ങളി ലും ചൂട് തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്

Similar Posts