< Back
Saudi Arabia
Launch of 82 development projects in Riyadh
Saudi Arabia

റിയാദിൽ 82 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ​ഗവർണർ; പുതിയ ‍99 പദ്ധതികൾക്കും തറക്കല്ലിട്ടു

Web Desk
|
10 Nov 2025 4:45 PM IST

ജലം, കാർഷികം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളാണ് ഉദ്ഘാടനം ചെയ്തത്

റിയാദ്: റിയാദിൽ 9.8 ബില്യൺ റിയാലിലധികം ചെലവിൽ 82 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ​ഗവർണർ ഫൈസൽ ബിൻ ബന്ദർ. ജലം, കാർഷികം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളാണ് ഉദ്ഘാടനം ചെയ്തത്. 28.3 ബില്യൺ റിയാലിലധികം മൂല്യമുള്ള 99 പുതിയ പദ്ധതികൾക്കും തുടക്കമിട്ടു. വിഷൻ 2030ന്റെ ഭാ​ഗമായാണ് പദ്ധതികൾ.

ഉദ്ഘാടനം ചെയ്ത 82 പദ്ധതികളിൽ നാഷണൽ വാട്ടർ കമ്പനിക്കുവേണ്ടി 4.5 ബില്യൺ റിയാലിന്റെ 61 പദ്ധതികൾ, സൗദി വാട്ടർ അതോറിറ്റിക്കുവേണ്ടി 5.1 ബില്യൺ റിയാലിന്റെ 3 പദ്ധതികൾ എന്നിവ ഉൾപ്പെടും. ജനറൽ ഇറിഗേഷൻ കോർപ്പറേഷനുവേണ്ടി 58 ദശലക്ഷം റിയാലിന്റെ ഒരു പദ്ധതിയും മന്ത്രാലയത്തിനുവേണ്ടി 40 ദശലക്ഷം റിയാലിന്റെ 5 ജല പദ്ധതികളും ഉൾപ്പെടുന്നുണ്ട്.

തറക്കല്ലിട്ട 99 പദ്ധതികളിൽ 91ഉം കുടിവെള്ളം-സാനിറ്റേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ്. ഇതിൽ സൗദി വാട്ടർ അതോറിറ്റിക്ക് 11 പദ്ധതികൾ (21.4 ബില്യൺ റിയാൽ), നാഷണൽ വാട്ടർ കമ്പനിക്ക് 67 (4.6 ബില്യൺ റിയാൽ), സൗദി വാട്ടർ പാർട്ട്നർഷിപ്പ്സ് കമ്പനിക്ക് ഒരു പദ്ധതി (1.8 ബില്യൺ റിയാൽ), മന്ത്രാലയത്തിന് 11 (99 മില്യൺ റിയാൽ), ജനറൽ ഇറിഗേഷൻ കോർപ്പറേഷന് 1 (33 മില്യൺ റിയാൽ) എന്നിവയാണുള്ളത്.

ചടങ്ങിൽ “നോർത്ത് റിയാദ് ജിയോപാർക്ക്” പദ്ധതിയുടെ വിഷ്വൽ അവതരണവും നടന്നു. 3,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ജിയോപാർക്ക് മിഡിൽ ഈസ്റ്റിലെ ആദ്യ ഗ്ലോബൽ ജിയോപാർക്കായി യുനെസ്കോ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Similar Posts