< Back
Saudi Arabia
ലേൺ ദി ഖുർആൻ സംഗമം; ആയിരങ്ങൾ പങ്കെടുത്തു, സമ്മേളനങ്ങളും സംഗമങ്ങളും അരങ്ങേറി
Saudi Arabia

ലേൺ ദി ഖുർആൻ സംഗമം; ആയിരങ്ങൾ പങ്കെടുത്തു, സമ്മേളനങ്ങളും സംഗമങ്ങളും അരങ്ങേറി

Web Desk
|
29 May 2023 12:45 AM IST

സൗദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ദഅ്‌വ അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയായിരുന്നു പരിപാടി

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഇരുപത്തിനാലാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം ആയിരങ്ങളുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. സൗദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ദഅ്‌വ അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയായിരുന്നു പരിപാടി. സാംസ്കാരിക സംഗമവും, ചർച്ചാ സമ്മേളനങ്ങളും വനിതാ സമ്മേളനവും മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

വിവിധ വേദികളിലായി നടന്ന ലേൺ ദി ഖുർആൻ പരിപാടിയുടെ സമാപന സമ്മേളനം കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവി ഡോ:അലി ബിൻ നാസർ അൽ ശലആൻ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെയും, ഭിന്നിപ്പിന്റെയും, പ്രചരണങ്ങൾ നടക്കുന്ന ഈ കാലത്ത് വിശുദ്ധ ഖുർആൻ നൽകിയ സ്നേഹ സന്ദേശങ്ങൾ ദൗത്യമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആൽയാബിസ്, കെ.എൻ. എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

അഡ്വക്കേറ്റ് മായിൻകുട്ടി മേത്തർ, എം. എം അക്ബർ, അഹമദ് അനസ് മൗലവി എന്നിവർ സമാപന സമ്മേളനത്തിലെ വിവിധ പ്രമേയങ്ങളിൽ പ്രഭാഷണങ്ങൾ നിർവഹിച്ചു. ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കൾക്ക് രണ്ടര ലക്ഷം രൂപ ക്യാഷ് ആവാർഡ് സമ്മാനിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നാല്പതാം വാർഷികാഘോഷ പ്രഖ്യാപനവും ഇസ്ലാഹി സെൻറർ വെബ്സൈറ്റ് റീ ലോഞ്ചിംഗും നടന്നു. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷനായിരുന്നു. അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുൽഫിക്കർ, സാജിദ് കൊച്ചി എന്നിവർ സംസാരിച്ചു. വനിതാ സംഗമം, സാംസ്കാരിക സമ്മേളനം, ഉദ്ഘാടന സമ്മേളനം, വിവിധ മത്സരങ്ങൾ എന്നിവയും വിവിധ വേദികളിലായി നടന്നു.



Similar Posts