< Back
Saudi Arabia
സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് തദ്ദേശീയ മാപ്പ് പുറത്തിറക്കി
Saudi Arabia

സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് തദ്ദേശീയ മാപ്പ് പുറത്തിറക്കി

Web Desk
|
16 May 2025 9:21 PM IST

ബലദി പ്ലസ് എന്ന പേരിലാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

ദമ്മാം: സൗദിയിലെ നഗരങ്ങൾക്കിടയിൽ നാവിഗേഷന്‍ സുഗമമാക്കുന്ന മാപ്പിംഗ് ആപ്ലിക്കേഷന്‍ ബലദ് പ്ലസ് പുറത്തിറക്കി. ത്രീഡി ഇന്റർഫേസോടു കൂടിയതും രാജ്യത്തെ നഗരങ്ങളുടെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും അവയുടെ മാറ്റങ്ങളെ അപ്പപ്പോള്‍ കൃത്യമായി രേഖപ്പെടുത്തുന്നതുമായ പരമാവധി പ്രാദേശിക ഉള്ളടക്കമുള്ള മാപ്പിംഗ് സംവിധാനമായിരിക്കും ബലദ് പ്ലസെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. നാഷണല്‍ ഹൗസിംഗ് കമ്പനി എന്‍.എച്ച.സിയാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ താമസക്കാർക്കും സന്ദർശകർക്കും ദൈനംദിന ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ആപ്ലിക്കേഷന്‍. ഷോപ്പിംഗ് സെന്ററുകള്‍, വഴികളിലെ തടസ്സങ്ങൾ, അടച്ച റോഡുകൾ എന്നിവയെക്കുറിച്ചുള്ള അലേർട്ടുകൾക്ക് പുറമേ, സർക്കാർ ഏജൻസികളിൽ നിന്നും പ്രാദേശിക സമൂഹത്തിൽ നിന്നുമുള്ള സംയോജിത ഡാറ്റകള്‍ ബന്ധിപ്പിച്ച് റോഡുകൾ, സ്ഥലങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍, സ്മാർട്ട് മൊബിലിറ്റി സേവനങ്ങള്‍ എന്നിവ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

Similar Posts