< Back
Saudi Arabia
സൗദി പതാക ദിനത്തില്‍ മനുഷ്യ പതാകയൊരുക്കി ലുലു
Saudi Arabia

സൗദി പതാക ദിനത്തില്‍ മനുഷ്യ പതാകയൊരുക്കി ലുലു

Web Desk
|
11 March 2023 11:06 PM IST

ആയിരത്തിലേറെ സ്വദേശി ജീവനക്കാരെ അണിനിരത്തിയാണ് കൂറ്റന്‍ ദേശീയ പതാകയൊരുക്കിയത്

ലുലുവിന്റെ ജീവനക്കാർ ചേർന്ന് സൗദിയുടെ പതാക ദിനത്തിൽ മനുഷ്യ പതാകയൊരുക്കി. ആയിരത്തിലേറെ സ്വദേശി ജീവനക്കാരെ അണിനിരത്തിയാണ് കൂറ്റന്‍ ദേശീയ പതാകയൊരുക്കിയത്. ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ് പതാകയൊരുക്കാന്‍ നേതൃത്വം നല്‍കിയത്.

സൗദിയുടെ പതാക ദിനമാണിന്ന്. അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജീവനക്കാർ ഒന്നിച്ച് ചേർന്ന് പതാകയായി മാറിയത്. ആയിരത്തോളം വരുന്ന ജീവനക്കാർ. അവരൊന്നിച്ച് ദമ്മാം സെയ്ഹാത്തിലെ അല്‍ഖലീജ് സ്‌റ്റേഡിയത്തിലെത്തി. മലയാളി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്റെ മേൽനോട്ടത്തിൽ ജീവനക്കാര്‍ ഒന്നടങ്കം അണിനിരന്നതോടെ 18 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും വരുന്ന കൂറ്റന്‍ പതാക പിറന്നു.

ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയും പതാക നിര്‍മ്മാണത്തിന് സഹായിച്ചതായി ലുലു മാനേജ്‌മെന്റ് പറഞ്ഞു. രാജ്യത്തിന്റെ അസുലഭ മുഹുര്‍ത്തത്തില്‍ പങ്കാളിയാകന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലാണ് മാനേജ്‌മെന്റും ജീവനക്കാരും.

Similar Posts