< Back
Saudi Arabia
ലുലു സൗദി ഡയറക്ടറും നിയുക്ത യുഎഇ അംബാസഡറും കൂടിക്കാഴ്ച നടത്തി
Saudi Arabia

ലുലു സൗദി ഡയറക്ടറും നിയുക്ത യുഎഇ അംബാസഡറും കൂടിക്കാഴ്ച നടത്തി

Web Desk
|
9 Oct 2025 9:06 PM IST

യുഎഇ - സൗദി റീട്ടെയ്ല്‍, വ്യാപാര മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായി കൂടിക്കാഴ്ച

റിയാദ് : പുതുതായി ചുമതലയേറ്റ സൗദിയിലെ യുഎഇ അംബാസഡര്‍ മതർ സലീം അൽദഹേരിയുമായി കൂടിക്കാഴ്ച നടത്തി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്. നിയുക്ത അംബാസഡറിനെ അഭിനന്ദനങ്ങള്‍ അറിയിച്ച മുഹമ്മദ് ഹാരിസ് ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക- വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കി.

വ്യാപാരബന്ധം വിപുലമാക്കല്‍, ഭക്ഷ്യസുരക്ഷ മേഖലയെ പ്രോത്സാഹിപ്പിക്കല്‍, റീട്ടെയ്ല്‍ മേഖലയുടെ വികസനം ഉൾപ്പെടെ വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. സൗദി - യുഎഇ റീട്ടെയ്ല്‍ മേഖലയുടെ വളര്‍ച്ചയിലടക്കം ലുലു ഗ്രൂപ്പ് വഹിക്കുന്നത് നിര്‍ണായക പങ്കെന്ന് യുഎഇ അംബാസഡര്‍ വിലയിരുത്തി. സൗദി വിഷൻ 2030ല്‍ ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. ജിസിസി മേഖലയിൽ കൂടുതൽ സഹകരണത്തിനായുള്ള പുതിയ സാധ്യതകൾ പരിശോധിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.

Similar Posts