< Back
Saudi Arabia

Saudi Arabia
മക്കയിലും മദീനയിലും ഇന്ന് പുലർച്ചെ മഴ ലഭിച്ചു
|10 April 2023 1:37 PM IST
മക്കയിലും മദീനയിലുമെത്തിയ വിശ്വാസികൾ കനത്ത മഴയിൽ നനഞ്ഞു. ഇന്ന് പുലർച്ചെ മുതലാണ് മക്കയിൽ മഴയാരംഭിച്ചത്. റമദാൻ അവസാനിക്കാറായതോടെ പ്രതിദിനം പത്ത് ലക്ഷത്തോളം പേരാണ് മക്കയിലും മദീനയിലുമായി എത്തുന്നത്.
ഇന്ന് പുലർച്ചെ കനത്ത മഴ തുടങ്ങിയതോടെ കഅ്ബക്കരികെ ത്വവാഫ് ചെയ്തുകൊണ്ടിരുന്നവരെല്ലാം മഴയിൽ നനഞ്ഞു.
പ്രായമായവരുൾപ്പെടെ മഴയേറിയതോടെ മാറി നിന്നു. ഏറിയും കുറഞ്ഞും ഇന്ന് മഴ തുടരും. റമദാൻ അവസാന പത്തിലേക്ക് കടക്കാനിരിക്കെ വൻ തിരക്കിലാണ് ഹറം മേഖല. മദീനയിലും മഴ പെയ്തിറങ്ങി. ഇവിടെയും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്നുണ്ടാകാവുന്ന ആരോഗ്യ പ്രയാസങ്ങൾ മുന്നിൽ കണ്ട് മെഡിക്കൽ സംഘങ്ങളും ഹറമിൽ സജീവമാണ്.