< Back
Saudi Arabia
Malappuram native Haneefa Gurikkal dies of heart attack in Jeddah
Saudi Arabia

ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

Web Desk
|
13 April 2025 12:15 PM IST

ഹയ്യ അൽ സഫയിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു

ജിദ്ദ: മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദയിലെ ഹയ്യ അൽ സഫയിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. വൈകുന്നേരം ആശുപത്രിയിലേക്ക് പോകാനായി കടയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള നഹ്ദി ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 13 വർഷത്തിലധികമായി പ്രവാസിയാണ്. വഴിക്കടവ് വള്ളിക്കാട് സ്വദേശി ശക്കീറയാണ് ഭാര്യ. മകൻ മുഹമ്മദ് ഹാഷിം. പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ.

ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾക്ക് ഐസിഎഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

Similar Posts