< Back
Saudi Arabia

Saudi Arabia
മലപ്പുറം സ്വദേശി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു
|15 Feb 2024 11:59 PM IST
രണ്ടു മാസം മുമ്പാണ് നൗഫൽ അവധി കഴിഞ്ഞു നാട്ടിൽനിന്ന് തിരിച്ചെത്തിയത്
ജിദ്ദ: മലപ്പുറം സ്വദേശി മക്കയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വിളയിൽ എളങ്കാവ് സ്വദേശി നൗഫൽ ആണ് മരിച്ചത്.
ബുധനാഴ്‌ച പുലർച്ചെ പ്രഭാത നമസ്കാരത്തിനായുള്ള തയാറെടുപ്പിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ഐ.സി.എഫ് തൻഈം സെക്ടർ പബ്ലിക്കേഷൻ സെക്രട്ടറിയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് മക്ക വെൽഫയർ ടീം അറിയിച്ചു.
Summary: A native of Malappuram dies of heart attack at his residence in Makkah