< Back
Saudi Arabia
സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍   വാഹനമിടിച്ച്  മലയാളി മരിച്ചു
Saudi Arabia

സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിച്ച് മലയാളി മരിച്ചു

Web Desk
|
21 April 2022 5:02 PM IST

ജിസാന്‍: സൗദി അറേബ്യയിലെ ദാര്‍ബില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ കാപ്പാട് പെരിങ്ങളായി കോരോത്ത് റഷീദ് (47) ആണ് മരിച്ചത്. 17 വര്‍ഷത്തോളമായി ജുബൈലിലും ദര്‍ബിലും ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

തറാവീഹ് നമസ്‌കാരം കഴിഞ്ഞു റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സൗദി പൗരന്‍ ഓടിച്ച പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ദര്‍ബ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം, നടപടിക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: സജീറ, മക്കള്‍: ഡാനി അദിന്‍, അയിന്‍ അനബിയ, ഹാമി അലിയ. ഭാര്യയും മക്കളും ഉമ്മയുമടക്കം കുടുംബാംഗങ്ങള്‍ നാളെ സൗദിയിലേക്ക് വരാനിരിക്കെയാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നത്.

Similar Posts