< Back
Saudi Arabia
സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി മലയാളി പ്രവാസികളും
Saudi Arabia

സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി മലയാളി പ്രവാസികളും

Web Desk
|
24 Sept 2021 11:05 PM IST

ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ രാജ്യത്ത് തുടരുകയാണ്

സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസി സമൂഹവും. കോവിഡിന് ശേഷം രാജ്യത്ത് പുനരാരംഭിച്ച ആഘോഷത്തില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തി. ഇതിനിടെ ദേശീയ ദിനത്തോടനുബന്ധിച്ച് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ രാജ്യത്ത് തുടരുകയാണ്.

ദേശീയ ദിനമായ ഇന്നലെ പതിനായിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും ആഘോഷത്തിന്റെ നിറവിലാണ്. ഔദ്യോഗിക ആഘോഷ പരിപാടികള്‍ ആസ്വദിക്കുന്നതിന് കോര്‍ണീഷുകളിലേക്കും പാര്‍ക്കുകളിലേക്കും ജനം ഒഴുകിയെത്തി. ദേശീയ പതാക പുതച്ചും മുഖത്ത് ചായങ്ങള്‍ പൂശിയും ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഏന്തിയും ഇവര്‍ രാവ് പുലരുവോളം തെരുവുകളില്‍ ആഘോഷം പങ്കിട്ടു.

Similar Posts