< Back
Saudi Arabia
ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി സൗദിയിലെത്തി
Saudi Arabia

ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി സൗദിയിലെത്തി

Web Desk
|
31 March 2022 3:20 PM IST

മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷാദാണ് തനിച്ച് ബൈക്കില്‍ ലോകം ചുറ്റുന്നത്

തനിച്ച് ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി സൗദിയിലെത്തി. യാത്ര ജീവിതചര്യയാക്കിയ മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് ദില്‍ഷാദാണ് ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ച് റോഡുമാര്‍ഗം സൗദിയിലെത്തിയത്. സാഹസികതയും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു സൗദിയിലേക്കുള്ള യാത്രയെന്ന് ദില്‍ഷാദ് പറഞ്ഞു.

രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്നും യാത്ര തിരിച്ചത്. ബോംബെ വരെ ബൈക്കില്‍ യാത്ര ചെയ്തു. അവിടെ നിന്ന് ഷിപ്പ് മാര്‍ഗം ദുബൈയിലെത്തി. ഒമാനില്‍ നിന്നും സൗദിയിലേക്കുള്ള യാത്രയിലായിരുന്നു സാഹസികത ഏറെ അനുഭവപ്പെട്ടത്. രണ്ട് ദിവസമെടുത്താണ് റുബുല്‍ഖാലി മരുഭൂമി ക്രോസ് ചെയ്തത്. ഹൃദ്യമായ അനുഭവങ്ങളാണ് സൗദി അതിര്‍ത്തിയില്‍ അധികാരികളില്‍ നിന്ന് ലഭിച്ചതെന്നും ദില്‍ഷാദ് പറഞ്ഞു.

നാട്ടില്‍ നിന്നെത്തിയ അതിഥിയെ സ്വീകരിക്കാനും സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുവാനും പ്രവാസി സഞ്ചാരി ഗ്രൂപ്പുകള്‍ സജീവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്‍ഷാദ് ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.

Similar Posts