< Back
Saudi Arabia
സൗദിയിൽ വെളളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു
Saudi Arabia

സൗദിയിൽ വെളളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു

Web Desk
|
7 Dec 2021 12:03 AM IST

കുടിവെളളം വിതരണം ചെയ്യുന്ന മിനി ലോറിയിൽ ഡ്രൈവറായിരുന്നു ഷഹീദ്.

സൗദിയിലെ നജ്‌റാനിൽ വെളളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടൻ സലാമിൻ്റെ മകൻ ഷഹീദാണ് മരിച്ചത്. 23 വയസ്സായിരുന്നു. കുടിവെളളം വിതരണം ചെയ്യുന്ന മിനി ലോറിയിൽ ഡ്രൈവറായിരുന്നു ഷഹീദ്.

വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്തേക്ക് മറിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Similar Posts