< Back
Saudi Arabia

Saudi Arabia
സൗദിയിലെ ദമ്മാമില്‍ ഇഫ്താറിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
|19 March 2026 7:18 PM IST
ഖബറടക്കം അൽ കോബാർ ഇസ്‌ക്ൻ പള്ളി ഖബറിസ്ഥാനിൽ
ദമ്മാം: ഇഫ്താറിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി സ്വദേശി ഷംസു രായിൻകുട്ടി (43) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ഷംസുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപാണ് ഷംസു സൗദിയിലെ ആറാദിൽ നിന്നും ജോലി മാറ്റത്തിന്റെ ഭാഗമായി ദമ്മാമിൽ എത്തിയത്. സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് അൽ കോബാർ ഇസ്‌ക്ൻ പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യും.