< Back
Saudi Arabia
ഹൃദയാഘാതം, സൗദിയിലെ അല്‍കോബാറില്‍ മലയാളി മരിച്ചു
Saudi Arabia

ഹൃദയാഘാതം, സൗദിയിലെ അല്‍കോബാറില്‍ മലയാളി മരിച്ചു

Web Desk
|
7 Nov 2025 3:57 PM IST

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് ദമ്മാം അല്‍കോബാറില്‍ മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരകോണം സ്വദേശി അരുണ്‍ കുമാര്‍ (48) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അല്‍കോബാര്‍ അല്‍മന ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം സൗദിയിലുണ്ട്. അരുൺ സ്വകാര്യ കമ്പനിയില്‍ അകൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയാണ്. തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Similar Posts