< Back
Saudi Arabia

Saudi Arabia
ഹൃദയാഘാതം: സൗദിയിലെ ദമ്മാമിൽ മലയാളി മരിച്ചു
|17 July 2025 2:26 PM IST
ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് സ്വദേശി നാസറാണ് മരിച്ചത്
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ മലയാളി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് സ്വദേശി നാസറാണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുപ്പത് വർഷമായി സൗദിയിലുള്ള നാസർ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.