< Back
Saudi Arabia

Saudi Arabia
സൗദിയിലെ അബ്ഹയിൽ പ്രവാസി ഉറക്കത്തിൽ മരിച്ചു
|9 Aug 2024 8:30 PM IST
അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്
അബ്ഹ, സൗദി അറേബ്യ: സൗദിയിലെ അബ്ഹയിൽ പ്രവാസി ഉറക്കത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാറാ(36)ണ് ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചത്.
അബ്ഹ ഖമീസ് റോഡിൽ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്റ്റിക്കിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: വീണ മകൾ: അവന്തിക. മാതാവ്: ഓമന. പിതാവ്: സദാനന്ദ ചെട്ടിയാർ. സഹോദരൻ: രതീഷ്.